
തണൽ പരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ അന്തർദേശീയ പ്രതിഭാ സംഗമപുരസ്കാര വിതരണ സമ്മേളനത്തിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക കർമ്മ സേവാ പുരസ്കാരം കാർഗിൽ യുദ്ധവീര്‍ കേണൽ എച്ച് പദ്മനാഭന് ജസ്റ്റിസ് കെ നാരായണ കുറുപ്പ് സമ്മാനിക്കുന്നു.
ജസ്റ്റിസ് പി എസ് ഗോപിനാഥൻ, കെഎം നാസർ, ഷാൻ വട്ടപ്പിള്ളി, മീനാക്ഷി രാമനാഥൻ, കെ എൻ സംഗീത, ഡോക്ടർ കെ പി ശങ്കരൻ, ഡോക്ടർ കെ അബ്ദുല്ല ഹംസ ,എസ് ജാനകി തുടങ്ങിയവർ സമീപം.
പെരുമ്പാവൂർ: രാജ്യത്തിൻറെ സമ്പൂർണ്ണ വികസനത്തിനും ഉയർച്ചയ്ക്കും എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹ്യ സുരക്ഷയും നീതിയും കരുതലും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥൻ അഭിപ്രായപ്പെട്ടു.
പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ തണൽ പരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൺവെൻഷനും പ്രതിഭ സംഗമവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ അവാർഡ് വിതരണ സമ്മേളനത്തിൽ തണൽപരിവാർ വിദ്യാമൃതം വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സവിശേഷ കഴിവുകൾ ഉള്ള കുടുംബങ്ങളെയും വ്യക്തികളെയും രാജ്യാന്തരതലത്തിൽ ഏറെ ബഹുമാനിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുമ്പോൾ പലപ്പോഴും സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്നു എന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഈ വിഭാഗത്തോട് ഹിതകരമല്ലാത്ത ചെയ്തികളും സമീപനങ്ങളും കൂടി വരുന്നത് ഗൗരവതരമാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊതുവിൽ സംസ്ഥാനത്തിനകത്തും ദേശീയ അന്തർദേശീയ തലങ്ങളിലും സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർതൃ സംഘടന എന്ന നിലക്ക് തണൽപരിവാർ നൽകിവരുന്ന സേവനം അമൂല്യമാണെന്നും ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സത്വരമായ കരുതൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തണൽ പരിവാർ പ്രസിഡണ്ട് അംബിക ശശി അധ്യക്ഷത വഹിച്ചു.
തണൽപരിവാർ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ എം നാസർ ആമുഖ പ്രഭാഷണം നിർവഹിച്ചു.
മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർക്കുള്ള ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ പുരസ്കാരങ്ങളും തണൽ പരിവാർ വിദ്യാമൃതം, സഹജീവനം പുരസ്കാരങ്ങൾ വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത, മുനിസിപ്പൽ കൗൺസിലർ പി എസ് ബുഷറ, ഡി എ പി എൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ കാസർഗോഡ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജിത നൗഷാദ്, കേരള ഹിന്ദി പ്രചാരക് സമിതി വൈസ് പ്രസിഡണ്ട് എസ് ജാനകി, തണൽ പരിവാർ സംസ്ഥാന ഭാരവാഹികളായ രജനി രാജേഷ്, എസ് പത്മനാഭ ഷേണായി കെ കെ വർഗീസ് ശശികല പി എസ്, സീന ബൈജു, പി സുമാദേവി, ലിമി മാത്യു, ഫാത്തിമ വി യു എന്നിവർ പ്രസംഗിച്ചു.
കാർഗിൽ യുദ്ധവീര്‍ കേണൽ എച്ച് പത്മനാഭൻ ,ഡോക്ടർ കെ പി ശങ്കരൻ, ഡോക്ടർ കെ അബ്ദുല്ല ഹംസ , പ്രവാസി ബന്ധു എസ് അഹമ്മദ്, ടി സി റഫീഖ് ചൊക്ലി, സിനീഷ് വേലപ്പൻ ആചാരി, ഷാൻ വട്ടപ്പള്ളി, അഡ്വക്കേറ്റ് സി കെ സൈദ് മുഹമ്മദാലി, എം എസ് ജയശ്രീ അയ്യർ, എം എസ് രാജലക്ഷ്മി, മീനാക്ഷി രാമനാഥൻ, കെ എൻ റിദ മോൾ, വൈഗ രാജേഷ്, കെ എൻ റീമ മോൾ, മരിയ കൃപ മൈക്കിൾ, ആലുവ അൽ അമീൻ കോളേജ് എടത്തല എൻസിസി ടീം എന്നിവർ ശില്പവും സുവർണ്ണ മുദ്രയും ദേശീയോദ്ഗ്രഥന ഷോളും അടങ്ങുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ദേശീയ പുരസ്കാരവും ശാരദ കൃഷ്ണയ്യർ ദേശീയ സംഗീത രത്ന- യുവ പ്രതിഭ സംഗീതരത്ന പുരസ്കാരങ്ങളും പ്രത്യേക അനുമോദന- സഹജീവന പുരസ്കാരവും ഏറ്റുവാങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സവിശേഷ കഴിവുകളെ മറികടന്ന് ഉന്നത വിജയം നേടിയവരെയും പൊതു വിഭാഗം വിദ്യാർത്ഥികളെയും ചടങ്ങിൽ വിദ്യാമൃതം പുരസ്കാരം നൽകി അനുമോദിച്ചു. തുടർന്ന് ഭാരത സർക്കാരിൻറെ നശാ മുക്ത ദേശീയ കാമ്പയിൻ ഭാഗമായി സവിശേഷ കഴിവുകളുള്ള കുട്ടികൾ പ്രത്യേകം തയ്യാർ ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുഴുവൻ മുഖ്യാതിഥികളും പങ്കെടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
Photo Courtesy - Google









